ലോക
പ്രശസ്ത പണ്ഡിതരായിരുന്ന ശൈഖ് ആദം ഹസ്രത്ത് ശൈഖ് ഹസ്സന്‍ ഹസ്രത്ത്, ശൈഖ്
മുഹമ്മദ് അബൂബക്കര്‍ ഹസ്രത്ത് എന്നിവരുമായി ഉറ്റ സമ്പര്‍ക്കം പുലര്‍ത്താനും
ശിഷ്യത്വം നേടാനും ബാഖിയാത്തില്‍ വെച്ച് സാധിച്ചു. അധ്യാപന രംഗത്താണ് ബാവ
മുസ്‌ലിയാര്‍ ആദ്യമായി വ്യക്തിമുദ്ര പതിപ്പിച്ചത്. ബിരുദമെടുത്ത ശേഷം
കൂമണ്ണ ജമാഅത്ത് പള്ളിയില്‍ പതിനേഴര വര്‍ഷവും കോഴിക്കോട് മൂരിയാട് ജമാഅത്ത്
പള്ളിയില്‍ ഒന്നര വര്‍ഷവും പൂരകം ജമാഅത്ത് പള്ളിയില്‍ മൂന്നര വര്‍ഷവും
ചേരൂര്‍ ജമാഅത്ത് പള്ളിയില്‍ രണ്ടു വര്‍ഷവും മുദരീസായി സേവനം അനുഷ്ഠിച്ചു.
അദ്ദേഹത്തിന്റെ എണ്ണമറ്റ ശിഷ്യന്മാര്‍ കേരളത്തിന് അകത്തും പുറത്തും ദീനി
സേവനത്തില്‍ മുഴുകി കഴിയുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ